Pages

Wednesday, July 21, 2010

സായിബാബയുടെ അത്ഭുതം

പുട്ടപര്‍ത്തിയിലെ സായിബാബ തന്റെ ആശ്രമത്തില്‍ ദര്‍ശനത്തിനു വരുന്ന പുരുഷാരത്തിനിടയില്‍ നിന്ന്നിങ്ങളുടെ പേരു വിളിച്ച് കാര്യങ്ങള്‍ പറയുന്ന അത്ഭുത സിദ്ധിയെക്കുറിച്ച് വായിച്ച രണ്ടു പേര്‍ അതൊന്ന്പരീക്ഷിക്കണം എന്ന് കരുത് സായിബാബയുടെ ആശ്രമത്തില്‍ ചെന്നു. കുറെ ദിവസം പ്രാര്‍ത്ഥനയിലൊക്കെ പങ്ക്കൊണ്ടെങ്കിലും ഇവരെ ബാ‍ബ വിളിക്കുകയോ പറയുകയോ ഒന്നു ചെയ്തില്ല. അങ്ങനെ ഇവര്‍ ആശ്രമത്തിലെ ഒരുസഹായിയെ സമീപിക്കുന്നു. ബാബ തങ്ങളെ മാത്രം വിളിച്ചില്ലെന്നും നിരാശയുണ്ടെന്നുമൊക്കെ അയാളോട്കാച്ചുന്നു. ഇവരുടെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കിയ അയാള്‍ നാളെ ഒരു പ്രത്യേക തൂണിനു സമീപംഇരുന്നാല്‍ ചിലപ്പോള്‍ ബാബ വിളിച്ചേക്കുമെന്നുമൊക്കെ പറയുന്നു. സഹായിയോട് ഇവര്‍ പറഞ്ഞ വിവരങ്ങള്‍ഒക്കെ സത്യസന്ധമായിരുന്നെങ്കിലും ഒരു നമ്പര്‍ ഇറക്കിയിരുന്നു. ഒരാള്‍ തന്റെ വിവരങ്ങള്‍ എന്ന മട്ടില്‍സഹായിയോട് പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. മറ്റെയാള്‍ തിരിച്ചും.

പിറ്റേന്ന് തൂണിനു സമീപമിരുന്നെങ്കിലും ബാബ വിളിച്ചില്ല. വീണ്ടും സഹായിയെ കാണുന്നു. അയാള്‍ കുറച്ച് കൂടികുശലപ്രശ്നം നടത്തുന്നു. നാളെ എന്തായാലും വിളിക്കും എന്ന് ഉറപ്പുകൊടുക്കുന്നു.

പിറ്റേന്ന് സായി ബാബ വരുന്നു...അതിലൊരാളെ വിളിക്കുന്നു...അയാളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍കൃത്യമായി പറയുന്നു. കുറച്ച് കഴിഞ്ഞ് മറ്റെയാളെ വിളിക്കുന്നു. അയാളുടേയും കാര്യങ്ങള്‍പറയുന്നു..കൃത്യമായിത്തന്നെ...

ഒറ്റ കുഴപ്പമേയുള്ളൂ....

സഹായിയോട് പറഞ്ഞു കൊടുത്തപോലെ ഒരാളെ വിളിച്ച് സായി ബാബ പറഞ്ഞത് മറ്റെയാളുടെകാര്യങ്ങളായിരുന്നു. രണ്ടാമനെ വിളിച്ച് പറഞ്ഞത് ആദ്യത്തെ ആളുടെ കാര്യങ്ങളും!!

5 comments:

  1. കഥയാണോ യഥാര്ഥമാണോ യാഥാര്‍ഥ്യമാണെന്കില്‍ രണ്ട് ആളുകള്‍ എന്നൊക്കെ വേഗ് ആയി പറയാതെ പേരും നമ്പറുമൊക്കെ വെച്ചിട്ടാകാമായിരുന്നു അലക്ക്. ഏതായാലും കാര്യം ഇമ്മട്ടിലൊക്കെത്തന്നെ ആകഅന്നാണ് സാധ്യത

    ReplyDelete
  2. @manu

    യാഥാര്‍ത്യമാണ്‌.പോയ ആളുകളുടെ പേര് വെച്ച് പറയുന്നത് സെരിയല്ലല്ലോ.പിന്നെ എന്റെ ഒരു സുഹൃത്ത്‌ വഴി കിട്ടിയ വിവരം ആണ്.ഞാന്‍ അത് നിങ്ങളോട് പങ്കു വെച്ച് എന്നെ ഉള്ളൂ.

    ReplyDelete
  3. തടി കേടാകാതെ അവരെ 'ദൈവം'കാത്തു.

    ReplyDelete
  4. read and research on swami before malign a renowned spiritual leader who is being respected by many eminent personalities including rulers, scientist and other religious leaders. Learn more about the humanitarian cause for which baba stands. thanks

    ReplyDelete
  5. എല്ലാവരും പറയുന്ന ഒരു കാര്യം ആണ് ഈ humanitarian cause കണക്കില്ലാതെ കോടികളുടെ സ്വത്തുണ്ടെങ്കില്‍ ഞാനും നിങ്ങളും ചെയ്തെകുമായിരുന്നതിന്റെ പത്തിലൊന്ന് പോലും ഈ ദൈവം ചെയുന്നില്ല

    ReplyDelete