Pages

Tuesday, June 15, 2010

ആരാണ് യുക്തിവാദി?

യുക്തിപൂര്‍വ്വം ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികള്‍.യുക്തിവാദി എന്ന വാക്കിന്റെ അര്‍ത്ഥം മാത്രം എടുത്താല്‍ ഭൂരിഭാഗം മനുഷ്യരും യുക്തിവാദികള്‍ ആണെന്ന് കാണുവാന്‍ കഴിയും.യുക്തിഭദ്രമായ ആശയങ്ങളില്‍ മാത്രം വിശ്വസിക്കുന്ന ആളാണ് യുക്തിവാദി.ശാസ്ത്രത്തിനു തെളിയിക്കാന്‍ കഴിയാത്ത ഒന്നിനെയും അങ്ങീകരിക്കാന്‍ യുക്തിവാദികള്‍ തയ്യാറല്ല.ഇങ്ങനെ ചിന്തിക്കുന്നവരുടെ കൂട്ടായ്മകളും നിലവിവുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം എന്നിവ അതില്‍ ചിലതാണ്‌.

യുക്തിവാദി
സത്യവാദിയാണ്
കാരണം
യുക്തി എപ്പോഴും
സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
യുക്തിയുടെ ബലമില്ലെങ്കില്‍
സത്യം അസത്യമാകും
അതുകൊണ്ട് സത്യം നിലനില്‍ക്കുന്നു
അസത്യം കള്ളമാണെന്നതുകൊണ്ട്
നിലനില്‍പ്പില്ല
നിലനില്‍പ്പില്ലാത്തതൊന്നും സത്യമല്ല
യുക്തിവാദി സത്യവാദിയാവുന്നത് അതുകൊണ്ടാണ്

യുക്തിവിചാരം മാസിക യില്‍ നിന്നും 2010 മാര്‍ച്ച്

6 comments:

  1. നിങ്ങളെ യുക്തിവാദി എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം നിങ്ങള്‍ അതല്ല എന്നുള്ളത്കൊണ്ട്തന്നെ . പകരം നിരീശ്വരവാദി എന്നുവിളിക്കാം . പിന്നെ എല്ലാ കാര്യങ്ങളും
    തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കാവു എന്നാ വാദം തെറ്റാണ്. ഒരമ്മ കാണിച്ചുതരുന്ന പുരുഷനെയാണ് ഓരോരുത്തരും അച്ഛന്‍ എന്നുവിളിക്കുന്നത് , അതിനു ആരും DNA ടെസ്റ്റ്‌ നടത്തിനോക്കാറില്ല

    ReplyDelete