Pages

Friday, September 3, 2010

പ്രപഞ്ച സൃഷ്ടിയില്‍ ദൈവകരങ്ങളില്ല

പ്രപഞ്ച സൃഷ്ടിയില്‍ ദൈവ കരങ്ങളില്ലെന്ന് വിഖ്യാത ഭൗതിക ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ്.

പ്രപഞ്ചോല്പ്പത്തിക്കു കാരണമായ മഹാസ്‌ഫോടനം (ബിഗ് ബാങ്) ശാസ്ത്രനിയമങ്ങളുടെ അനിവാര്യമായ പരിണതിയാണ്. ഇതിന് പിന്നില്‍ ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. പ്രപഞ്ചം ഉണ്ടായതെങ്ങിനെ എന്ന് വിശദീകരിക്കാന്‍ ഒരു ദൈവിക ശക്തിയുടേയും ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു.

തന്റെ പുതിയ പുസ്തകമായ 'ദ ഗ്രാന്റ് ഡിസൈനി'ലൂടെയാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ് പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രപഞ്ചം സ്വയം ഭൂവല്ലെന്നും ദൈവം സൃഷ്ടിച്ചതാണെന്നുമുള്ള ഐസക് ന്യൂട്ടന്റെ വാദം ഹോക്കിങ്‌സ് നിരാകരിയ്ക്കുന്നുണ്ട്.

ശൂന്യതയില്‍ നിന്ന് പ്രപഞ്ചം സ്വയം രൂപപ്പെടാം. ഗുരുത്വാകര്‍ഷണബലമാണ് ഇതിന്റെ അടിസ്ഥാനം. പക്ഷെ ശൂന്യതയ്ക്കു പകരം സൃഷ്ടിക്കു നിദാനമായി മറ്റെന്തോ ഒന്ന് അവിടെ ഉണ്ടായിരുന്നിരിക്കണം. അക്കാരണംകൊണ്ടു തന്നെയാണ് ഈ പ്രപഞ്ചവും നമ്മളും നിലനില്‍ക്കുന്നത്.

മുന്‍ പുസ്തകമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമില്‍ ഹോക്കിങ്‌സ് പ്രപഞ്ചസൃഷ്ടിക്ക് പിന്നിലെ ദൈവസാന്നിധ്യത്തെ തള്ളിക്കളഞ്ഞിട്ടില്ലായിരുന്നു.

2 comments: